ഏയ് ഓട്ടോ

ഓട്ടോറിക്ഷകളെ കൂട്ടിയിണക്കുന്ന ആദ്യ ആപ്ലിക്കേഷൻ: "ഏയ് ഓട്ടോ"

December 09, 20241 min read

ഓട്ടോറിക്ഷകളെ കൂട്ടിയിണക്കുന്ന ആദ്യ ആപ്ലിക്കേഷൻ: "ഏയ് ഓട്ടോ"

എറണാകുളത്തെ മുണ്ടംവേലിയിൽ താമസിക്കുന്ന മലപ്പുറം സ്വദേശിനി ഷീബ നെച്ചിയിൽ ആണ് സംസ്ഥാനത്തെ ഓട്ടോറിക്ഷകളെ കൂട്ടിയിണക്കുന്ന ആദ്യ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ രൂപീകരിച്ചത്. "ഏയ് ഓട്ടോ" എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ ഷീബയുടെ വ്യക്തിപരമായ അനുഭവങ്ങളും ആവശ്യകതകളും സംയോജിപ്പിച്ച് ഉണ്ടാക്കിയതാണ്.

ഏയ് ഓട്ടോയുടെ കഥ

കമ്പ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദധാരിയായ ഷീബ, ഗർഭിണിയായിരിക്കുമ്പോൾ ഓട്ടോറിക്ഷ കിട്ടാനുണ്ടായ ബുദ്ധിമുട്ടാണ് ഈ ആശയത്തിന് കാരണമായത്. ഗർഭിണിയായിരുന്ന സമയത്ത് ഷീബ ബാങ്ക് കോച്ചിങ്ങിന് പോയിരുന്നു എന്നാൽ ആ സമയത്ത് വീടിനടുത്ത് നിന്ന് യാത്ര ചെയ്യുവാൻ ബസ്റ്റോപ്പോ ഓട്ടോ സ്റ്റാൻഡ് ഇല്ലാതിരുന്നത് മൂലം ഷീബ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു അങ്ങനെ തന്റെ ജീവിതത്തിൽ ഉണ്ടായ ബുദ്ധിമുട്ടുകളിൽ നിന്നുമാണ് ഷീബയ്ക്ക് ഇങ്ങനെ ഒരു ആപ്ലിക്കേഷന്റെ ആശയം മനസ്സിലുദിച്ചത്. അതിനാൽ സമീപ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ മൊബൈൽ നമ്പർ ശേഖരിച്ച് ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഇതിൽ നിന്നാണ് ഷീബക്ക് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന ഒരു ആപ്ലിക്കേഷൻ നിർമ്മിക്കാമെന്ന് തോന്നിയത്. ഒറ്റ വ്യക്തിയുടെ ആവശ്യത്തിൽ ഒതുങ്ങാതെ, ഓട്ടോറിക്ഷ യാത്രാ സൗകര്യം എല്ലാവർക്കും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഏയ് ഓട്ടോ ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ഈ ആപ്പ് വർക്ക് ചെയ്യാനായി ഭർത്താവായ സുബിലാലിന്റെ സഹായവും പിന്തുണയും ഷീബയ്ക്കൊപ്പം ഉണ്ടായിരുന്നു

"ഏയ് ഓട്ടോ"

ആപ്ലിക്കേഷന്റെ പ്രത്യേകതകൾ

ഓട്ടോ ഡ്രൈവർമാർക്ക് രജിസ്ട്രേഷൻ സൗകര്യം: ഏയ് ഓട്ടോ ആപ്ലിക്കേഷനിൽ ഡ്രൈവർമാർ പേര്, മൊബൈൽ നമ്പർ, ലൈസൻസ് നമ്പർ, സ്ഥലം, തുടങ്ങിയ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം.

യാത്രക്കാർക്ക് സൗകര്യപ്രദമായ ഓട്ടോ ലഭ്യത: യാത്രക്കാരൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത്, നേരത്തെ ഇഷ്ട സ്റ്റാൻഡ് സെലക്ട് ചെയ്യുന്നതിലൂടെ, അടുത്ത ഓട്ടോ ഡ്രൈവറുടെ നമ്പർ എളുപ്പത്തിൽ ലഭ്യമാക്കുന്നു.

എമർജൻസി ബട്ടൺ: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എമർജൻസി ബട്ടണും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു അപകടസന്ദർഭത്തിൽ യാത്രക്കാരന് പൊലീസിനെയും അടുത്ത ബന്ധുക്കളെയും അറിയിക്കാൻ കഴിയും.

വിവിധ ജില്ലകളിൽ പ്രവർത്തനക്ഷമത: ഫേസ്ബുക്ക് പേജിലൂടെയും വെബ്സൈറ്റ് വഴിയും എല്ലാ ജില്ലകളിലെയും ഓട്ടോ ഡ്രൈവർമാർക്ക് ഈ സേവനം ലഭ്യമാക്കാം.

സ്ത്രീകൾക്കും രാത്രി യാത്രക്കാർക്കും ആശ്വാസം: ഒറ്റപ്പെട്ടപ്പോഴോ, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ മറ്റൊരു വാഹന സൗകര്യം ഇല്ലാതായപ്പോഴോ, സ്ത്രീകൾക്ക് ഈ ആപ്ലിക്കേഷൻ വളരെ പ്രയോജനപ്പെടുമെന്ന ഉറപ്പാണ് ഷീബ നൽകുന്നത്. "ഈ ആപ്ലിക്കേഷൻ സ്ത്രീകളുടെ സുരക്ഷയ്ക്കും സഞ്ചാരസൗകര്യത്തിനുമുള്ള സമർപ്പണമാണെന്ന്" ഷീബ പറയുന്നു.

Aey Auto

ഒരു വർഷത്തോളം ഏയ് ഓട്ടോ സജീവമായിരുന്നു എന്നാൽ പിന്നീട് സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടു മൂലവും ഒരു വീട്ടമ്മയുടെ പരിമിതികൾ മൂലവും ഈ ആപ്ലിക്കേഷൻ മുന്നോട്ടു കൊണ്ടുപോവാൻ ഷീബയ്ക്ക് സാധിച്ചില്ല. ഇന്ന് ഷീബ ബാങ്കിലെ ഒരു ക്ലർക്കായി വർക്ക് ചെയ്യുന്നു. ഇതുപോലെ ഒരുപാട് സ്ത്രീകൾ സ്വന്തമായി ബിസിനസ് സ്റ്റാർട്ട് ചെയ്ത് പലതരം ബുദ്ധിമുട്ടുകൾ മൂലം അത് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചിട്ടുണ്ട്.

ഇതുപോലെയുള്ള ഒരുപാട് സ്ത്രീകൾ നമ്മൾക്ക് ചുറ്റിനും ഉണ്ട് ഇങ്ങനെയുള്ള കഥകൾ നിങ്ങൾക്ക് അറിയാമെങ്കിൽ അത് ഞങ്ങളെ അറിയിക്കുക.

Mobile No: +91 88488 84773


Join the Qween WhatsApp Groups, Click here.


Back to Blog